തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെനേതൃത്വത്തിൽ
.ഓണാസമൃദ്ധി 2024
തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെനേതൃത്വത്തിൽ .ഓണാസമൃദ്ധി 2024 തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണാസമൃദ്ധി 2024 എന്ന പേരിൽ കർഷകചന്ത സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഐ സജിത ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെ നാല് ദിവസങ്ങളിൽ ആണ് ഓണച്ചന്ത നടക്കുന്നത്. ഹോട്ടി കോർപ്പിന്റെ കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള പച്ചക്കറികളും തളിക്കുളം ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ജൈവ പച്ചക്കറികളും നേന്ത്രക്കായ കുലകളും കർഷക ചന്തയിൽ ലഭ്യമാണ്. കർഷകരിൽ നിന്നും മാർക്കറ്റ് വിലയെക്കാൾ 10% വില അധികം കൊടുത്ത് പച്ചക്കറികൾ സംഭരിക്കുകയും 30% വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയുമാണ് കർഷക ചന്ത വഴി ചെയ്യുന്നത്. വൈസ് പ്രസിഡണ്ട് പി. കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ബ്ലോക്ക് മെമ്പർ ഭഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, കെ കെ സൈനുദ്ദീൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രമണി, ജൂനിയർ സൂപ്രണ്ട് തങ്ക, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, വൈസ് ചെയർ പേഴ്സൺ ലൈല ഉദയൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ ഇ പി കെ സുഭാഷിതൻ, ടി എൽ സന്തോഷ്, പ്രകാശൻ,അഭിമന്യു കൃഷി അസിസ്റ്റന്റ് മാരായ ജിഷ. കെ, മാജി, രമ്യ,സയന, എന്നിവർ ഓണച്ചന്തയ്ക്ക് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അഞ്ജന ചടങ്ങിൽ നന്ദി പറഞ്ഞു.