ഗ്രാമ വാർത്ത.
ചാഴൂർ സെൻ്റർ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം
*ചാഴൂർ സെൻ്റർ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം* ചാഴൂർ : നാട്ടിക നിയോജക മണ്ഡലം എംഎൽഎ ആസ്തി വികസന ഫണ്ട് 2023-24 ൽ നിന്നും ചാഴൂർ വടക്കേ ആൽ സെൻ്ററിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. ചാഴൂർ വടക്കെ ആലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുക എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി തിലകൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സജീവ്, കെ വി ഇന്ദുലാൽ , പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ രീതി വി പി തുടങ്ങിയവർ സംസാരിച്ചു.