സഹജീവിസ്‌നേഹത്തിൻ്റെയും സമഭാവനയുടേയും സന്ദേശം പകർന്ന ഉറമ്പൂട്ടലിലൂടെ കുരുന്നുകളുടെ ഓണാഘോഷം ‘
സഹജീവിസ്‌നേഹത്തിൻ്റെയും സമഭാവനയുടേയും സന്ദേശം പകർന്ന ഉറമ്പൂട്ടലിലൂടെ കുരുന്നുകളുടെ ഓണാഘോഷം ‘ വലപ്പാട് ജിഡി എം എൽ പി സ്കൂളിലാണ് വിദ്യാർത്ഥികൾ കുഞ്ഞനുറുമ്പുകൾക്ക് ഓണ സദ്യയൊരുക്കി നല്കിയത്. അവിലും ശർക്കരയും നാളികേരവും കുഴച്ച് വാഴയിലക്കീറിൽ’ വിദ്യാലയാങ്കണത്തിലെ ഉറുമ്പുകളെ ഊട്ടിയാണ് കുട്ടികളുടെ ഓണാഘോഷം ആരംഭിച്ചത്. ഉറുമ്പേ ഉറുമ്പേ ഓണം വന്നേ / കുഞ്ഞനുറുമ്പേ ഓണം വന്നേ എന്നവായ്ത്താരിയുമായി മാവേലിയോടൊത്താണ് കുരുന്നുകൾ ഉറുമ്പുകൾക്ക് ഭക്ഷണം പകർന്നത്. ഒരു പീഢയെറുമ്പിനും വരുത്തെരുതെന്ന് തുടങ്ങുന്ന ശ്രീനാരായണ ഗുരുവിൻ്റെ അനുകമ്പാദശകത്തിലെ വരികൾ. ബുദ്ധൻ ,ഗാന്ധി, , ഖലീൽ ജിബ്രാൻ , കുമാരനാശാൻ വയലാർ എന്നിവരുടെ സ്നേഹ വചനങ്ങളും വിദ്യാർത്ഥികൾ ആലപിച്ചു. വയനാട് ദുരന്തത്തിൻ്റെ ഭാഗമായി വിദ്യാലയത്തിലെ ഓണാഘോഷം ലളിതമായിരുന്നു. സ്കൂൾ PTA പ്രസിഡണ്ട് ഷാനുജ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ സി.കെ ബിജോയ് അധ്യക്ഷനായി മാതൃസംഗമം പ്രസിഡണ്ട് മനീഷ ജിജിൽ , ആർആർ സുബ്രഹ്മണ്യൻ ‘സബിത കലേഷ് , പാർവ്വതി ദിലീപ്. ഷാനിബ കെ എച്ച് എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തത്തിൻ്റെ ഭാഗമായി വിദ്യാലയത്തിലെ ഓണാഘോഷം ലളിതമായിരുന്നു.
സ്കൂൾ PTA പ്രസിഡണ്ട് ഷാനുജ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ സി.കെ ബിജോയ് അധ്യക്ഷനായി മാതൃസംഗമം പ്രസിഡണ്ട് മനീഷ ജിജിൽ , ആർആർ സുബ്രഹ്മണ്യൻ ‘സബിത കലേഷ് , പാർവ്വതി ദിലീപ്. ഷാനിബ കെ എച്ച് എന്നിവർ സംസാരിച്ചു.