ഗ്രാമ വാർത്ത.
കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി
*കയ്പമംഗലം പോലീസ് സ്റ്റേഷന് മണപ്പുറം ഫൗണ്ടേഷൻ പ്രിന്റർ നൽകി* മണപ്പുറം ഫൗണ്ടേഷൻ കയ്പമംഗലം പോലീസ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രിന്റർ നൽകി. കയ്പമംഗലം പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ ഇ.ടി ടൈസൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തി. സി.എസ്.ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ ചടങ്ങിന് ആശംസകൾ നൽകി. സബ്ബ് ഇൻസ്പെക്ടർ സജീഷ് ചടങ്ങിന് നന്ദി അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ ഈ വർഷത്തെ സി. എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രിന്റർ നൽകിയത്.