തിരുവേണദിനത്തിൽ അതിഥിതി തൊഴിലാളികൾക്ക് ഓണസദ്യ വിളമ്പി മലയാളികൾ.
തിരുവേണദിനത്തിൽ അതിഥിതി തൊഴിലാളികൾക്ക് ഓണസദ്യ വിളമ്പി മലയാളികൾ. വാടാനപ്പള്ളി: അതിഥിതി തൊഴിലാളികൾക്ക് തിരുവോണ സദ്യ വിളമ്പി മലയാളികൾ ഓണം ആഘോഷിച്ചത് നവ്യാനുഭവമായി. മൈഗ്രേറ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ജില്ലാ കമ്മററിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി ഇ എം എസ് സാംസകാരിക നിലയത്തിലാണ് അതിഥിതി തൊഴിലാളികൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്. ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, യു പി, ഒറീസ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനത്തേ തൊഴിലാളികളാണ് കുടുംബസമേതം ഓണാഘോഷത്തിനായി ഒത്തുകൂടിയത്.പൂക്കളം ഒരുക്കിയും വൈദ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചും കേരള തനിമയിൽ അതിഥിതി തൊഴിലാളികളും ഇഴുകി ചേരുന്ന അനുഭവം നമ്മൾ ഒന്നാണ് എന്ന ചിന്തയിലേക്ക് നയിച്ചു.ഏഴ് കൂട്ടം കറികളും രണ്ട് തരം പായസവും പഴം, പപ്പടം, ഉപ്പേരിയുമായി സദ്യ വിളമ്പിയത്. ജില്ലാ സെക്രട്ടറി അഷറഫ് വലിയകത്ത്, പ്രസിഡൻ്റ് കെ കെ ഹരിദാസ്, സണ്ണി വടക്കൻ, സി ബി സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.