സഹായ ഹസ്തവുമായി രക്ഷിതാക്കളും.
സഹായ ഹസ്തവുമായി രക്ഷിതാക്കളും. നാട്ടിക എസ്. എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അമ്മയ്ക്കൊരു ഭവനം പദ്ധതിയിലേക്ക് ഓണസമ്മാനമായി 50000 രൂപ പ്ലസ്ടു വിദ്യാർത്ഥി തുഷാറിന്റെ മാതാപിതാക്കളായ സ്മിതേഷ് കൊല്ലാറയ്ക്ക് വേണ്ടി പത്നി ജോത്സ്നയും കൈമാറി. സ്മിതേഷ് ഡിസ്‌നി ക്രൂയിസ് അമേരിക്ക കപ്പലിൽ ഐ ടി ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ ആണ്. കൂടുതൽ രക്ഷിതാക്കൾ ഈ പദ്ധതിയുടെ ഭാഗം ആകുമെന്നാണ് നാട്ടിക എൻ.എസ്.എസ് യൂണിറ്റ് പ്രതീക്ഷിക്കുന്നത്. ഒപ്പം സമാനമനസ്‌ക്കാരായ നാട്ടുകാരുടെ ഇടപെടലും ഉണ്ടാകുമെന്നു എന്ന് നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂൾ യൂണിറ്റ് എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് ടീച്ചർ പ്രത്യാശ പ്രകടിപ്പിച്ചു. 16 വർഷമായി ഇതേ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന ദമയന്തി ചേച്ചിക്ക് വേണ്ടിയാണു നാട്ടിക എസ്. എൻ. ട്രസ്റ്റ് സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റ് മുമ്പിട്ടു ഇറങ്ങിയത് സ്വന്തം വരുമാനത്തിൽ നിന്ന് പോലും ലക്ഷങ്ങൾ ചിലവാക്കിയ സ്കൂൾ ടീച്ചർ കൂടുതൽ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു.
ഒപ്പം സമാനമനസ്‌ക്കാരായ നാട്ടുകാരുടെ ഇടപെടലും ഉണ്ടാകുമെന്നു എന്ന് നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂൾ യൂണിറ്റ് എൻ എസ് എസ് കോഡിനേറ്റർ ശലഭ ജ്യോതിഷ് ടീച്ചർ പ്രത്യാശ പ്രകടിപ്പിച്ചു.
16 വർഷമായി ഇതേ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന ദമയന്തി ചേച്ചിക്ക് വേണ്ടിയാണു നാട്ടിക എസ്. എൻ. ട്രസ്റ്റ് സ്കൂളിലെ എൻ. എസ്.എസ് യൂണിറ്റ് മുമ്പിട്ടു ഇറങ്ങിയത്
സ്വന്തം വരുമാനത്തിൽ നിന്ന് പോലും ലക്ഷങ്ങൾ ചിലവാക്കിയ സ്കൂൾ ടീച്ചർ കൂടുതൽ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെടുന്നു.