ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.
*ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.* തൃപ്രയാർ – ഓണം ആഘോഷത്തോട് അനുബന്ധിച്ചു നാട്ടിക ടാഗോർ കലാവേദിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് അരികിറ്റു വിതരണവും ഓണം പ്രമാണിച്ചു സംഘടിപ്പിച്ച ഓണാസമ്മാന കൂപ്പൺ നെറുക്കെടുപ്പും നടത്തി.ഓണം അരി കിറ്റിന്റെ വിതരണ ഉദ്ഘാടനം പ്രമുഖ പ്രവാസി വ്യവസായി ബാദുഷ സുൽത്താൻ നിർവഹിച്ചു. കലാവേദി പ്രസിഡന്റ് യു കെ പ്രദീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി വി ശ്രീജിത്ത്, പ്രോഗ്രാം കോർഡിനേറ്റർ പി എം സിദ്ദിഖ്, ലെനീഷ് കുട്ടാപ്പു,ശ്രീജൻ പി വി, രമേഷ് അയിനിക്കാട്ട്, ഇസ്മായിൽ സി എം, രവി കെ കെ, മുജീബ് പോക്കു, സജിത്ത് ഉണ്ണിമോൻ, സുധീർ കല്ലിപ്പറമ്പിൽ,കണ്ണൻ സി ആർ, മിജു തളിക്കുളം,ഷൈജൻ പി വി,രമേശ് തൃപ്രയാറ്റ്,അനീഷ് കേശു, ഷിനു ടി എ, പ്രഭാകരൻ കാട്ടുങ്ങൽ, ഷാജു തൃപ്രയാറ്റ്, സന്തോഷ് കൊല്ലം പറമ്പിൽ, ലാൽമോൻ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.ടാഗോർ കലാവേദി നടത്തിയ ഓണം സമ്മാന കൂപ്പൺ വിജയികൾക്ക് വാഷിങ് മെഷീൻ, സ്മാർട്ട് ഫോൺ, സൈക്കിൾ, സീലിംഗ് ഫാൻ, തുടങ്ങി മറ്റു 10 പ്രോത്സാഹന സമ്മാനങ്ങളും നൽകി.