ചരമംസാഹിത്യം-കലാ-കായികം

ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

*ചരിത്രകാരനും ഗ്രന്ഥകർത്താവുമായ* *വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. (90) വയസ്സായിരുന്നു.* പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.1934 മാർച്ച് 30 നാണ് ജനനം.1956-ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ൽ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1991-ൽ മലബാർ L.L.A. യിൽനിന്ന് റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി 65 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. വാർദ്ധക്യകാല അസുഖത്തെ തുടർന്ന് മൂന്നുദിവസമായി ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ 5:50 നായിരുന്നു അന്ത്യം. ഭാര്യ ലീല ,മക്കൾ ചിന്ത , ഡോ .ഷാജി പണിക്കശ്ശേരി, വീണ മരുമക്കൾ രാധാറാം,മുരളി,ബിനുരാജ് സംസ്കാരം ശനിയാഴ്ച 11 മണിക്ക് സ്വവസതി(നളന്ദ) യിൽ വെച്ച് നടക്കും.

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

1991-ൽ മലബാർ L.L.A. യിൽനിന്ന് റിട്ടയർ ചെയ്തു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി 65 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി.

വാർദ്ധക്യകാല അസുഖത്തെ തുടർന്ന് മൂന്നുദിവസമായി ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ 5:50 നായിരുന്നു അന്ത്യം.
ഭാര്യ ലീല ,മക്കൾ ചിന്ത , ഡോ .ഷാജി പണിക്കശ്ശേരി, വീണ മരുമക്കൾ രാധാറാം,മുരളി,ബിനുരാജ് സംസ്കാരം ശനിയാഴ്ച 11 മണിക്ക് സ്വവസതി(നളന്ദ) യിൽ വെച്ച് നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close