ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി
*ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി* പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍ പാടിയപ്പോള്‍ 90 വയസ്സുകാരി റുഖിയ ഉമ്മ ഉറ്റവരും ഉടയവരും കൂടെയില്ല എന്ന സങ്കടം ഒരു നിമിഷത്തേക്കെങ്കിലും മറന്നു. മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പ്രായം മറന്നുകൊണ്ട് മാപ്പിളപ്പാട്ടും കീര്‍ത്തനവും ഗസലും പാടിക്കൊണ്ട് ജില്ലാ കളക്ടറോട് വാചാലരായി. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജില്ലാ കളക്ടറുമായി പങ്കുവെച്ചു.
ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍ പാടിയപ്പോള്‍ 90 വയസ്സുകാരി റുഖിയ ഉമ്മ ഉറ്റവരും ഉടയവരും കൂടെയില്ല എന്ന സങ്കടം ഒരു നിമിഷത്തേക്കെങ്കിലും മറന്നു. മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പ്രായം മറന്നുകൊണ്ട് മാപ്പിളപ്പാട്ടും കീര്‍ത്തനവും ഗസലും പാടിക്കൊണ്ട് ജില്ലാ കളക്ടറോട് വാചാലരായി. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ജില്ലാ കളക്ടറുമായി പങ്കുവെച്ചു.