ഗ്രാമ വാർത്ത.സ്പോർട്സ്
ഡി സോൺ കബഡി കിരീടം നാട്ടിക എസ് എൻ കോളേജിന്
*ഡി സോൺ കബഡി കിരീടം നാട്ടിക എസ് എൻ കോളേജിന്* കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കബഡി മത്സരത്തിൽ നാട്ടിക എസ് എൻ കോളേജിന് കിരീടം. എസ് എൻ കോളേജിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഐ സി എ കോളേജിനെ 42 – 15 പോയിന്റിന് തോൽപ്പിച്ച് എസ് എൻ അധികാരിക ജയം നേടി. ലൂസേഴ്സ് ഫൈനലിൽ അച്യുതമേനോൻ ഗവണ്മെന്റ് കോളേജിനെ തോൽപ്പിച്ച് tകേരളവർമ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. പി. എസ്. ജയ ട്രോഫി നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കൺവീനർ ഡോ ബിന്ദു, ഒബ്സെവർ ഡോ.ഹരി ദയാൽ, കായിക വിഭാഗം മേധാവി ശ്രീജി എന്നിവർ സന്നിഹിതരായിരുന്നു.