നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ.
നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ. നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ‘അമ്മയ്ക്കൊരു ഭവനത്തിനായി’ ഫുഡ്സ്റ്റാൾ ഒരുക്കുകയുണ്ടായി. സ്റ്റാളിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ പി കെ പ്രസന്നൻ ഫ്ലവേഴ്‌സ് ചാനലിലെ ‘ടോപ് സിംഗർ’ പ്രോഗ്രാമിലെ ഫൈനലിസ്റ്റ് കുമാരി സ്നേഹ ജോൺസന് കൊടുത്തുകൊണ്ട് നിർവഹിച്ചു. ഇതേ സ്കൂളിൽ 20 വർഷത്തിൽ അധികമായി കുട്ടികൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന ദമയന്തി ചേച്ചിയുടെ ദ്രവിച്ചുവീഴാറായ വീടിന്റെ അവസ്ഥ നേരിൽ ബോധ്യപ്പെട്ട എൻ. എസ്. എസ് കോർഡിനേറ്റർ ശലഭ ജ്യോതിഷ് പുതിയ വീട് വെച്ചുനൽകാൻ മുൻകൈ എടുത്താണ് വിദ്യാർത്ഥികളുടെയും നാട്ടുകാരെയും ഒരുമിച്ചു ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. ഫുഡ് ഫെസ്റ്റിവെലിൽ വിദ്യാർത്ഥികളുടെയും രക്ഷിതാകളുടെയും വലിയ സഹകരണം ഉണ്ടായി. മലയാളി സാഹചര്യം കൊണ്ട് മറക്കുന്നതും എന്നാൽ എപ്പോഴും കഴിക്കാൻ ആഗ്രഹിക്കുന്നതുമായ നാടൻ വിഭവങ്ങളുടെ കാഴ്ച കൂടിയായി എസ് എൻ ട്രസ്റ്റ് സ്കൂളിലെ ഫുഡ് ഫെസ്റ്റിവൽ. മു ട്ടയും കാന്താരി ചമ്മന്തിയും, മുട്ട ബജ്ജി, പഴംപൊരി, ബോണ്ട, പരിപ്പുവട, കൊള്ളി കാന്താരിചമ്മന്തി,കള്ളപ്പം അരിയുണ്ട തുടങ്ങിയ നാടൻ വിഭവങ്ങൾ കഴിക്കാൻ നാട്ടുകാരും ഒപ്പം കൂടിയപ്പോൾ വിഭവങ്ങൾ തികയാതായി. ഫുഡ് ഫെസ്റ്റിവൽ ചടങ്ങിൽ പ്രിൻസിപ്പാൾ ജയബിനി ജി എസ് ബി. പ്രസിഡന്റ് പി എസ് പി നസീർ. വൈസ് പ്രസിഡന്റ് പ്രിൻസ് മഥൻ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രശാന്ത്,ഹസീന,തിലകൻ, വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ് എച് എം ഇൻ ചാർജ് ശ്രീജിനികെ മറ്റു അധ്യാപകരായ ഷൈജ ഇബി, സരിത പി എം തുടങ്ങിയവർ പങ്കെടുത്തു..
ഇതേ സ്കൂളിൽ 20 വർഷത്തിൽ അധികമായി കുട്ടികൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്ന ദമയന്തി ചേച്ചിയുടെ ദ്രവിച്ചുവീഴാറായ വീടിന്റെ അവസ്ഥ നേരിൽ ബോധ്യപ്പെട്ട എൻ. എസ്. എസ് കോർഡിനേറ്റർ ശലഭ ജ്യോതിഷ് പുതിയ വീട് വെച്ചുനൽകാൻ മുൻകൈ എടുത്താണ് വിദ്യാർത്ഥികളുടെയും നാട്ടുകാരെയും ഒരുമിച്ചു ഫുഡ് ഫെസ്റ്റിവൽ നടത്തിയത്.
ഫുഡ് ഫെസ്റ്റിവെലിൽ വിദ്യാർത്ഥികളുടെയും രക്ഷിതാകളുടെയും വലിയ സഹകരണം ഉണ്ടായി. മലയാളി സാഹചര്യം കൊണ്ട് മറക്കുന്നതും എന്നാൽ എപ്പോഴും കഴിക്കാൻ ആഗ്രഹിക്കുന്നതുമായ നാടൻ വിഭവങ്ങളുടെ കാഴ്ച കൂടിയായി എസ് എൻ ട്രസ്റ്റ് സ്കൂളിലെ ഫുഡ് ഫെസ്റ്റിവൽ. മു ട്ടയും കാന്താരി ചമ്മന്തിയും, മുട്ട ബജ്ജി, പഴംപൊരി, ബോണ്ട, പരിപ്പുവട, കൊള്ളി കാന്താരിചമ്മന്തി,കള്ളപ്പം അരിയുണ്ട തുടങ്ങിയ നാടൻ വിഭവങ്ങൾ കഴിക്കാൻ നാട്ടുകാരും ഒപ്പം കൂടിയപ്പോൾ വിഭവങ്ങൾ തികയാതായി.
ഫുഡ് ഫെസ്റ്റിവൽ ചടങ്ങിൽ പ്രിൻസിപ്പാൾ ജയബിനി ജി എസ് ബി. പ്രസിഡന്റ് പി എസ് പി നസീർ. വൈസ് പ്രസിഡന്റ് പ്രിൻസ് മഥൻ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രശാന്ത്,ഹസീന,തിലകൻ, വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ് എച് എം ഇൻ ചാർജ് ശ്രീജിനികെ മറ്റു അധ്യാപകരായ ഷൈജ ഇബി, സരിത പി എം തുടങ്ങിയവർ പങ്കെടുത്തു