ബ്ലീഡ് ഫോർ ദ നാഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൻ തൃപ്രയാറിൽ നടന്നു.
ബ്ലീഡ് ഫോർ ദ നാഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൻ തൃപ്രയാറിൽ നടന്നു. തൃപ്രയാർ :രാജീവ് ഫൗണ്ടേഷൻ സംസ്ഥാന വ്യപകമായി നടപ്പിലാക്കുന്ന ബ്ലീഡ് ഫോർ ദ നാഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൻ തൃപ്രയാറിൽ നടന്നു. ആയിരം രക്ത ദാതാക്കളുടെ സമ്മതപത്രം ഫൗണ്ടേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി . ജില്ലാ ചെയർമാൻ അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. എല്ലാ ജീവകാരുണ്യ പ്രവർത്തനത്തേക്കാളും എല്ലാം സൽപ്രവർത്തിയേക്കാളും മുകളിലാണ് രക്തദാനത്തിനു സ്ഥാനമെന്നും അതുകൊണ്ടാണ് രക്തദാനത്തെ മഹാദാനമായി കാണുന്നതെന്ന് അനിൽ പുളിക്കൽ പറഞ്ഞു. രക്ത സ്വീകർത്താക്കൾക്ക് രക്ത ദാതാക്കളെ ഓൺലൈൻ ആപ്പ് വഴി നമ്മുക്കിടയി നിന്നും കണ്ടെത്താൻ കഴിയുന്ന നൂതന സംവിധാനമാണ് രാജീവ് ഫൗണ്ടേഷൻ ബ്ലീഡ് ഫോർ ദ നാഷൻ വഴി ഒരുക്കുന്നത്. രാജീവ് യൂത്ത് ഫൗണ്ടേഷൻ നാട്ടിക നിയോ കമണ്ഡലം ചാപ്റ്റർ ചെയർമാൻ AN സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു. CS മണികണ്ഠൻ , ശ്രീദേവി മാധവൻ, VD സന്ദീപ് , ലിജി നിധിൻ , അക്ബർ ചേറ്റുവ , PC ജയപാലൻ , PC മണിക്കണ്ഠൻ ബാബു പനയ്ക്കൽ എന്നിവർ നേതൃത്വം നൽകി CRരാജൻ സ്വാഗതവും NK ചിത്ര സിംഗ് നന്ദിയും പറഞ്ഞു.