മിനിമാസ്റ്റ് ലൈറ്റ് നാടിനു സമർപ്പിച്ചു.
*മിനിമാസ്റ്റ് ലൈറ്റ് നാടിനു സമർപ്പിച്ചു.*
തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സി. കെ. ജി സ്‌ക്വയറിൽ തൃശൂർ പാർലിമെന്റ് മുൻ എംപി ടി.എൻ പ്രതാപൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിനു സമർപ്പിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച് ഓൺ കർമ്മം നിർവഹിച്ചു. മുൻ എംപി ടി എൻ പ്രതാപൻ അവർകൾ മുഖ്യ അഥിതി ആയിരിന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ആർ ദാസൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ വി ആർ വിജയൻ, പി വിനു, മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി ജി അജിത് കുമാർ, പി എം സിദ്ദിഖ്,തങ്കമണി ത്രിവിക്രമൻ, എ എൻ സിദ്ധപ്രസാദ്,പ്രഭാകരൻ ആലക്കൽ, ദിവാകരൻ എ എസ്, ജൈയനെന്ത്രകുമാർ എ കെ, അശോകൻ സി കെ, രാജീവ് അരയംപറമ്പിൽ, ജിനോയ് ജഗെന്ദ്രൻ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു..