വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം.
രണ്ട് ദിവസം നീണ്ടു നില്ക്കുന്നവലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി . നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് മേള ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് AEO കെ വി അമ്പിളി ആമുഖ പ്രഭാഷണം നടത്തി മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി എം അഹമ്മദ് , രജനി ബാബു,ലിൻ്റെ സുഭാഷ് ചന്ദ്രൻ, ടി വി ചിത്രകുമാർ, ഷാജി ജോർജ് ‘ ടി ആർ രാഗേഷ് .സി എസ് മണി സജിനി മുരളി , അമൃത ഫെബിൻ ,സി ജെ ജെന്നി എന്നിവർ പ്രസംഗിച്ചു. വലപ്പാട് ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നായി 2564 വിദ്യാർത്ഥി പ്രതിഭകളാണ് ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച്ച നാട്ടിക ഗവഹയർ സെക്കൻ്ററിസ്കൂൾ ഗവ ഫിഷറീസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയ മേളയും നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ ഗണിത മേളയുമാണ് പൂർത്തിയായത് രണ്ടാം ദിവസമായ ചൊവ്വാഴ്ച്ച നാട്ടിക ഗവ ഹയർ സെക്കൻ്റെറി സ്കൂളിൽ ശാസ്ത്രമേളയും വെസ്റ്റ് കെ എം യുപി സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേളയുമാണ് നടക്കുക. മേളയുടെ സമാപനം നാളെ 3.30 ന് തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്യുംവലപ്പാട് ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നായി 2564 വിദ്യാർത്ഥി പ്രതിഭകളാണ് ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച്ച നാട്ടിക ഗവഹയർ സെക്കൻ്ററിസ്കൂൾ ഗവ ഫിഷറീസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയ മേളയും നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ ഗണിത മേളയുമാണ് പൂർത്തിയായത്
രണ്ടാം ദിവസമായ ചൊവ്വാഴ്ച്ച നാട്ടിക ഗവ ഹയർ സെക്കൻ്റെറി സ്കൂളിൽ ശാസ്ത്രമേളയും വെസ്റ്റ് കെ എം യുപി സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേളയുമാണ് നടക്കുക. മേളയുടെ സമാപനം നാളെ 3.30 ന് തളിക്കുളം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്യും