ഗ്രാമ വാർത്ത.

വലപ്പാട്: കയ്പമംഗലം- ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലും സി പി ഐ എം ന് എതിരില്ല. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയംഗങ്ങളെ അനുമോദിച്ചു.സംഘം ഹാളിൽ നടന്ന ചടങ്ങിൽ സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.പി എ രാമദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ്, ഏരിയകമ്മിറ്റിയംഗങ്ങളായ കെ എ വിശ്വംഭരൻ, പി എസ് ഷജിത്ത്, കെ ബി ഹംസ, സംഘം സെക്രട്ടറി രാധാമണി ശക്തിധരൻ എന്നിവർ സംസാരിച്ചു.പ്രസിഡൻ്റായി എം വി വിഷ്ണു ,വൈസ് പ്രസിഡൻ്റായി ടി കെ രാജൻ എന്നിവരെ തെരഞ്ഞെടുത്തു.കെ എം വിജയൻ, പി ആർ ലാലു, പി എ പ്രഹ്ലാദൻ, സീത രാജൻ, രജനി അശോകൻ, പി കെ അജീഷ്,കെ ആർ സജീവൻ, ശ്രീജ വ്യാസൻ, കെ പി നന്ദന എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close