ഗ്രാമ വാർത്ത.
കഴിമ്പ്രം ദേശവിളക്ക്
കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ദേശവിളക്ക് ഭക്തിനിർഭരമായി.
പുലർച്ചെ കാൽനാട്ടുകർമ്മം വൈകിട്ട് കുറുപ്പത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും താലവും താളമേളങ്ങളോടുകൂടിയും പാലക്കൊമ്പ് എഴുന്നുള്ളിപ്പ് നടന്നു. തുടർന്ന് നെടിയിരിപ്പിൽ ക്ഷേത്രമായി ഒരുക്കിയ അമ്പലത്തിൽ ദീപാരാധന, ചിന്തുപാട്ട്, ഭജന, മേളം, പ്രസാദ ഊട്ട് എന്നിവ നടന്നു. പ്രസിഡണ്ട് ഭാസി പള്ളത്ത്,സെക്രട്ടറി സിദ്ധാർത്ഥൻ പിലാക്ക പറമ്പിൽ, ട്രഷറർ മധു കുന്നത്ത്, കോഡിനേറ്റർ രമേഷ് നെടിയിരിപ്പിൽ, ഭാരവാഹികളായ ഷൈൻ നെടിയിരിപ്പിൽ, പ്രകാശൻ പുളിക്കൽ, ദാസൻ പുളിയനാർപ്പറമ്പിൽ, മൻമഥൻ പിലാക്കപ്പറമ്പിൽ, ബാലൻ നെടിയിരിപ്പിൽ, സഹദേവൻ എന്നിവർ നേതൃത്വം നൽകി