തൃപ്രയാർ ഏകാദശി കഴിഞ്ഞ അവശിഷ്ടങ്ങളും തൃപ്രയാർ സെൻററിലും പരിസരത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങളും ശേഖരിച്ച് തൃപ്രയാർ ടി. എസ്.ജി.എ സ്റ്റേഡിയത്തിന് കിഴക്കുള്ള ദേവസ്വം സ്റ്റോക്ക് പുര പറമ്പിൽ തള്ളി. ഭക്ഷണ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും യാതൊരു മാനദണ്ഡവും ഇല്ലാതെ ജനവാസമുള്ള സ്റ്റോക്ക് പുര പറമ്പിനടുത്ത് തള്ളിയത് മൂലം ഈച്ചയാറ്ക്കുന്ന നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലും ആണ്. തള്ളിയ മാലിന്യങ്ങൾ ഉടൻ നിർമാർജനം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.