തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു. *307 പോയിന്റ് ഓടെ നാലാം തവണയും.ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി* തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി പ്രസാദ് നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ സി ആർ ഷൈൻ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ബിന്ദു സുരേഷ്, സജിത പി ഐ,ശാന്തി ഭാസി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നിമിഷ അജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ് മെമ്പർമാരായ ജൂബി പ്രദീപ്, കല ടീച്ചർ, കെ ബി സുധ,,ലിൻഡ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ,ജോയിന്റ് ബി ഡി ഒ കെ കെ ലത, ചാർജ് ഓഫീസർ ലില്ലി കെ ഒ, യൂത്ത് കോർഡിനേറ്റർ അമൽ ടി പ്രേമൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. 307 പോയിന്റ് ഓടെ ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.റണ്ണേഴ്സ് അപ്പ് ട്രോഫി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ ക്ലബ് കളിലെ മത്സരാർത്ഥികൾ,ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർഉൾപ്പെടെ 200ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി എസ് റെജികുമാർ നന്ദി പറഞ്ഞു