കഴിമ്പ്രം തീരോത്സവത്തിന് കൊടികയറി
ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം അഡ്വക്കേറ്റ് ഏ യു രഘുരാമ പണിക്കർ നിർവഹിച്ചു.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കഴിമ്പ്രം ബീച്ചിൽ നിന്ന് വൈകിട്ട് ആരംഭിച്ച വാഹന വിളംബരാഘോഷയാത്ര
വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി കഴിമ്പ്രം ബീച്ച് സെന്ററിൽ എത്തി ബാൻഡ് മേളത്തിന്റെയും, ആർ എം എച്ച് എസ് എസ് പെരിന്തനം സ്കൂളിലെ കുട്ടികളുടെ എൻ സി സി കേഡറ്റുകളുടെ ബാൻഡ് സെറ്റ് അകമ്പടിയോടെ ഫെസ്റ്റിവൽ നഗരിയിൽ എത്തിച്ചേർന്നാണ് കൊടിയേറ്റ പരിപാടികൾആരംഭിച്ചത്.
ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആർ ജിത്ത്, ജനറൽ കോഡിനേറ്റർ പി എസ് ഷജിത്ത്, വർക്കിംഗ് ചെയർമാൻമാരായ ഷിബു നെടിയിരിപ്പിൽ,പ്രിയൻ കാഞിരപറമ്പിൽ,കെ വി രാജൻ,പി എസ് നിമോദ്, രക്ഷാധികാരികളായ കെ വി മോഹനൻ മാസ്റ്റർ, ഭീതീഹരൻ നെടിയിരിപ്പിൽ, അതുല്യഘോഷ്, രാംദാസ് പി എ, പ്രില്ലാ സുധി,സുപ്രിയ ഷിബു,ശ്രീ റാണി ചിദംബരൻ എന്നിവർ സംസാരിച്ചു.