വിളവെടുപ്പ്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പോഷക സമൃദ്ധി മിഷന്റെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എങ്ങണ്ടിയൂർ, വാടാനപ്പള്ളി ,തളിക്കുളം, നാട്ടിക, വലപ്പാട് എന്നീ 5 പഞ്ചായത്തുകളിലെ നൂറോളം വനിത ഗ്രൂപ്പുകാർക്ക് വെണ്ട, പയർ ,വഴുതന, മുളക്, തക്കാളി ഒരു ലക്ഷം പച്ചക്കറി തൈകൾ വിതരണം നടത്തിയിട്ടുണ്ട്. 10 ഹെക്ടർ സ്ഥലത്ത് വിജയകരമായി വനിതാ ഗ്രൂപ്പുകാർ കൃഷി ഇറക്കുകയും നാട്ടിക ഗ്രാമപഞ്ചായത്തിലെ 4-)0 വാർഡിലെ അബൂബക്കർ ജുനൈദ് എന്നിവരുടെ കൃഷിഭൂമിയിൽ ഗ്രീൻ ഗാർഡൻ കൃഷി ചെയ്ത പച്ചമുളക് ,മത്തൻ, വെണ്ട, പയർ ,കാബേജ്, കോളിഫ്ലവർ കൃഷി ചെയ്തതിന്റെ വിളവെടുപ്പ് നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബുവിന്റെ അധ്യക്ഷതയിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ റൈഹാന പദ്ധതി വിശദീകരിച്ചു . ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ് പഞ്ചായത്ത് മെമ്പർ ആയ ഗ്രീഷ്മ സുഗിലേഷ് കുടുംബശ്രീ ജെഎൽജി കോഡിനേറ്റർ സിമി ജിനോയ് ആശംസകൾ അർപ്പിച്ചു. കൃഷിക്കൂട്ട അംഗങ്ങളായ പ്രശാന്ത് ചെമ്പി പറമ്പിൽ, രാധാകൃഷ്ണൻ പെടാട്ട്, ഷീജ കൊടപ്പുളി, ഗീതാഞ്ജലി തറപ്പറമ്പിൽ, താര ,വാസന്തി ,നീതു, സരോജിനി, ബിന്ദു ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു. നാട്ടിക കൃഷി ഓഫീസർ എൻ വി ശുഭ സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് മെമ്പർ നിഖിത പി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.