പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം. പി .വിനു
സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് റേഷൻ കടകൾ ഏറ്റവും താഴേകിടയിലുള്ള മനുഷ്യരാണ് പ്രധാനമായും റേഷൻ കടയുടെ ഗുണഭോക്താക്കൾ ഇന്ന് ആ റേഷൻ കടകൾ കാലിയായി കൊണ്ടിരിക്കുകയാണ് സർക്കാർ ഇത് ഗൗരവത്തോടെ കാണുന്നിലെന്നും പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും മഹിളാ കോൺഗ്രസ്സ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി വിനു പറഞ്ഞു.
പാവപ്പെട്ടവനെ ദുരിതത്തിലേക്ക് തള്ളി വിടുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പി വിനു പറഞ്ഞു.
റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്തു റേഷൻ കടകളിൽ വിതരണം ചെയ്യുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പണിമുടക്ക് തുടങ്ങിയിട്ടു ആഴ്ചകൾ പിന്നിട്ടു റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിരിക്കുന്നു.
ഇതിനും പുറമേ റേഷൻ വിതരണത്തിലുള്ള ഇ-പോസ് സംവിധാനത്തിൻ്റെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം 31ന് സേവനത്തിൽ നിന്ന് പിന്മാറുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.
എന്നിട്ടും അതിനെ വേണ്ടത്ര ഗൗരവത്തോടെ കാണാതിരിക്കുന്നതും പ്രശ്ന പരിഹാരത്തിന് ആത്മാർത്ഥമായ സമീപനം സർക്കാരിൽ നിന്ന് ഇല്ലാതിരിക്കുന്നതും പാവപ്പെട്ട ജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും പി വിനു പറഞ്ഞു.
തളിക്കുളം മഹിളാ കോൺഗ്രസ്സ് റേഷൻ കടകൾക്ക് മുന്നിൽ നടത്തുന്ന നിൽപ്പ് സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ
മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതുപ്രേം ലാൽ അധ്യക്ഷത വഹിച്ച സമരത്തിൽ ഐ എൻ ടി യു സി അംഗനവാടി ടീച്ചേഴ്സ് ജില്ല പ്രസിഡന്റ് സുമന ജോഷി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി എം അമീറുദ്ധീൻ ഷാ,സീനത്ത് അഷ്‌റഫ്, ഗീത വിനോദൻ, ലൈല ഉദയകുമാർ, അഡ്വ എ ടി നേന,ഷീജ രാമചന്ദ്രൻ, ഇ ബി വിജന, സുമിത സജു, ബിന്ദു സുനീഷ്, പി എസ് സുൽഫിക്കർ, എ എ യുസഫ്, എൻ മദനമോഹനൻ, പി ഡി ജയപ്രകാശ്, ലൈല കൊച്ചു ബാവ, ഉഷ പച്ചാംപുള്ളി, ബിന്ദു രാജു തുടങ്ങിയവർ സംസാരിച്ചു.