വീട്ടിലെ പുസ്തകം നാട്ടിലെ അറിവിന്
വീട്ടിലെ പുസ്തകം നാട്ടിലെ അറിവിന്”*
തൃപ്രയാർ :വായനയ്ക്കുശേഷം സ്വന്തം വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് പൊതുവായനശാലകൾക്കും വിദ്യാലയ വായനശാലകൾക്കും നൽകുന്ന ടി എൻ പ്രതാപന്റെ പദ്ധതിക്ക് തുടക്കം
” വീട്ടിലെ പുസ്തകം നാട്ടിലെ അറിവിന്”
ഈ ആശയം മുൻനിർത്തിയാണ് പുസ്തകങ്ങൾ സ്വരൂപിക്കുന്നത്. 25 പുസ്തകത്തിൽ കുറയാത്ത പുസ്തകം ഇതിലേക്കായി സമ്മാനിക്കുവാൻ സന്നദ്ധതയുള്ളവരുടെ വീടുകളിൽ എത്തി പുസ്തകങ്ങൾ സ്വീകരിക്കും
തൃപ്രയാർ ഫോട്ടോഗ്രാഫർ മാരായ ഇമ ബാബു, ജയൻബോസ് എന്നിവരുടെ വീട്ടിലെത്തി ഇന്ദിര മാധവൻ അമ്മയുടെ കയ്യിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചായിരുന്നു തുടക്കം.
കേരളത്തിൽ എവിടെയായാലും പുസ്തകങ്ങൾ ശേഖരിക്കുമെന്നും. വായനയോഗ്യമായ മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളാണ് സ്വീകരിക്കുക. 94 96 10 10 10 എന്ന നമ്പറിൽ വിളിച്ചാൽ പുസ്തക ശേഖരണത്തിന് എത്തിച്ചേരും
2019 മുതൽ പാർലമെന്റ് മെമ്പർ ആയിരുന്ന ടി എൻ പ്രതാപൻ എംപി എന്ന നിലയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പൂക്കൾ, പൂചെട്ട്, ഷാളുകൾ, മൊമെന്റോ എന്നിവയ്ക്ക് പകരം പുസ്തകം ശേഖരിക്കുന്ന ആശയം നടപ്പിലാക്കിയിരുന്നു. 35000ത്തിൽ പരം പുസ്തകം ഇതിലൂടെ സമ്മാനമായി ലഭിച്ചിരുന്നു തൃശ്ശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ഉൾപ്പെടെ നിരവധി സ്കൂൾ – കോളേജ് – പബ്ലിക് വായനശാലകൾക്ക് പുസ്തകങ്ങൾ സമ്മാനിക്കുകയുണ്ടായിരുന്നു…. നൗഷാദ് ആറ്റു പറമ്പത്ത്. വിമല ബാബുരാജ്. ഉണ്ണിക്കുട്ടൻ പുത്തൂർ എന്നിവർ സന്നിഹിതരായിരുന്നു