കേരള എൻ ജി ഒ യൂണിയൻ നാട്ടിക ഏരിയ അറുപത്തിരണ്ടാം ഏരിയ സമ്മേളനം തൃപ്രയാർ പോളിടെക്നിക് ഹാളിൽ ചേർന്നു.

കേരള എൻ ജി ഒ യൂണിയൻ നാട്ടിക ഏരിയ അറുപത്തിരണ്ടാം ഏരിയ സമ്മേളനം തൃപ്രയാർ പോളിടെക്നിക് ഹാളിൽ ചേർന്നു.
കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.
യൂണിയൻ നാട്ടിക ഏരിയ പ്രസിഡണ്ട് അംബിക ചാത്തു അധ്യക്ഷത വഹിച്ചു. റിനേഷ് പി എൻ രക്തസാക്ഷി പ്രമേയവും ബിബിൻ കെ എഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി അരുൺ എം.വി പ്രവർത്തനറിപ്പോർട്ടും ട്രഷറർ പ്രജീഷ് ജനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, നാട്ടിക സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുക, ലിഫ്റ്റ് നിർമ്മിക്കുക, തൃപ്രയാർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുക. കനോലി കനാലിൻ്റെ തീരത്തേയും തീരദേശത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കുക, തൃപ്രയാർ സെൻ്ററിൽ ഇരുവശത്തേക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുക, എന്നി പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിന് മുന്നോടിയായിയുള്ള പതാക ഉയർത്തൽ പ്രസിഡണ്ട് അംബിക ചാത്തു നിർവ്വഹിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി റിനേഷ് പി എൻ , പ്രസിഡണ്ട് അരുൺ എം വി, ട്രഷറർ ജയശ്രീ എം പി വൈസ് പ്രസിഡണ്ടുമാരായി മണിമേഖല ടി ആർ, ശരത് കുമാർ ടി എസ് എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ എ എഫ് , പ്രജീഷ് ജനൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.