ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ എ എം യു പി സ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഷി ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി.

തളിക്കുളം ഗ്രാമപഞ്ചായത്തിലെ എ എം യു പി സ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഷി ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ ഷി ടോയ്ലറ്റ് കോംപ്ലക്സ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചത്. വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബഗീഷ് പൂരാടൻ, സ്കൂൾ മാനേജർ സിജിത്ത്, പി.ടി.എ പ്രസിഡണ്ട് സുകന്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ എം യു പി സ്കൂൾ പ്രധാനാധ്യാപിക ഷീബ ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു.