ഉത്സവം
നാട്ടിക ചെമ്പിപറമ്പിൽ ക്ഷേത്രത്തിൽ നടതുറക്കലിനോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടന്നു.

നാട്ടിക ചെമ്പിപറമ്പിൽ ക്ഷേത്രത്തിൽ നടതുറക്കലിനോടനുബന്ധിച്ച് പൊങ്കാല സമർപ്പണം നടന്നു.
രാവിലെ നടതുറക്കൽ, വിശേഷാൽ പൂജകൾ, വൈകീട്ട് പൊങ്കാലയിടൽ, പൊങ്കാല സമർപ്പണം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല എന്നിവ നടന്നു. ക്ഷേത്രം തന്ത്രി സുതൻ്റെ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി ലാൽ പൂജ ചടങ്ങുകൾ നിർവഹിച്ചു. നിരവധി ഭക്തർ പൊങ്കാല സമർപ്പിക്കുകയുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ സി.പി,രാമകൃഷ്ണൻ സി.കെ ഗോപകുമാർ, സി.വി. വിശ്വേഷ്, സി.കെ.അശോകൻ, സി.ജി. സന്തോഷ് എന്നിവർ നേതൃത്വം നല്കി. തുടർന്ന് പ്രസാദ വിതരണവും നടന്നു.