ഉത്സവം
ആവണങ്ങാട്ടിൽ കളരി ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള കലോത്സവ പരിപാടികൾക്ക് തുടങ്ങി

പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള കലോത്സവ പരിപാടികൾക്ക് തുടങ്ങി.. ശനിയാഴ്ച വൈകിട്ട് അഡ്വ. എ.യു.രഘുരാമ പണിക്കർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ ശ്രീക്യഷ്ണ കുചേല ബാല അരങ്ങേറി. ഇന്നലെ രാവിലെ ഭരതനാട്യം, തിരുവാതിരക്കളി, മോഹിനിയാട്ടം കച്ചേരി, വൈകിട്ട് തിരുവാതിരക്കളി, ഭരതനാട്യം, രാത്രി കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് നാടകം നടന്നു. ഇന്ന് രാവിലെ തിരുവാതിരക്കളി, ഓട്ടൻതുള്ളൽ, വൈകീട്ട് ന്യത്തസപര്യ, വായ്പാട്ട്, കൈക്കൊട്ടിക്കളി, രാത്രി 7.30ന് തിരുവനന്തപുരം നവോദയയുടെ കലുങ്ക് നാടകം എന്നിവ അരങ്ങേറും.