ഗ്രാമ വാർത്ത.

സി പി ഐ തളിക്കുളം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ സി പി ഐ എം ലേക്ക്.

തളിക്കുളം:സി പി ഐ തളിക്കുളം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ സി പി ഐ എം ലേക്ക്. സ്വീകരണം നൽകി. മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ പരിട്ടി മെമ്പർമാർ ഉൾപ്പെടെയുള്ളവരാണ് സി പി ഐ എം നോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.സി പി ഐ ലോക്കൽ സെക്രട്ടറി ഇ എ സുഗതകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ കെ രാഹുലൻ, സി എസ് പങ്കജാക്ഷൻ, കെഡി പ്രകാശൻ, ബ്രാഞ്ച് സെക്രട്ടറി കെ എച്ച് മൊയ്തീൻ , കെ എസ് മുരളീധരൻ, കെ വി പ്രസന്നൻ, ജോയ് ചെറുകര, സി പി സുജിത്ത്, യു വി സതീഷ്, ടി കെ വാസുദേവൻ. ശ്രീനിവാസൻ നായരുശേരി, ഷീല ശ്രീനിവാസൻ, കെ വി വിനോദ്, കെ സി രാമചന്ദ്രൻ, ലതിക, പ്രസന്ന, ഇ കെ ജ്യോതി പ്രകാശ്, ചാലക്കൽ, കെ ആർ സിദ്ധാർത്ഥൻ, വി ജി സുബ്രമണ്യൻ തുടങ്ങിയവരാണ് സി പി ഐ എം ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തളിക്കുളം ബ്ലൂ മിംഗ് ബഡ്സ് സ്കൂളിൽ നടന്ന സ്വീകരണ യോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു പതാക കൈമാറി രകത ഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം കെ ആർ സീത അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി കെ ജ്യോതി പ്രകാശ്,കെ എ വിശ്വംഭരൻ,അലോക് മോഹൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത, പി എസ് രാജീവ്, അഡ്വ.പി ആർ വാസു തുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close