ഡോ: കിരൺ. വി.സിക്ക് അനുമോദനവുമായി നെഹ്റു സ്റ്റ് ഡി സെന്റർ

ചെമ്മാപ്പിള്ളി : സംസ്ഥാനത്തെ മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള ആയുഷ് കേരള പുരസ്ക്കാരത്തിന് അർഹനായ പെരിങ്ങോട്ടുകരയുടെ അഭിമാനം ഡോ. കിരൺ വി.സിയെ പെരിങ്ങോട്ടുകര നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ ഹോമിയോപ്പതി ആശുപതിയെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാക്കുകയും, സ്ത്രീകളുടെയും, കുട്ടികളുടെയും എല്ലാ വിധ രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്ക് പുറമേ ഏതു പ്രായക്കാർക്കുമുള്ള അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൈറസ് രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ വൃദ്ധ ജന പരിപാലനം എന്നിവയിലൂന്നിയുള്ള പ്രവർത്തനമാണ് അവാർഡിനർഹനാക്കിയത്.നെഹ്‌റു സ്‌റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റഡി സെന്റർ ചെയർമാനും, ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ ഡോ. കിരൺ വി.സിയെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. ട്രഷറർ പ്രമോദ് കണിമംഗലത്ത്, ഭാരവാഹികളായ സാജൻ കുറ്റിക്കാട്ട് പറമ്പിൽ, സക്കീർ ചെമ്മാപ്പിള്ളി, ബെന്നി ആഞ്ഞിലപ്പടി, ഹരിദാസ് ചെമ്മാപ്പിള്ളി, സുബി തൈവളപ്പിൽ എന്നിവർ പ്രസംഗിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത് ഹോമിയോപ്പതി മെഡിക്കൽ ഓഫീസറാണ് ഡോ. കിരൺ. വി.സി