കാർഷികംഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക് . തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം ചെയ്തു.

തളിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക് ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത ടീച്ചർ അദ്ധ്യഷത വഹിച്ചു. “കൃഷിയിടത്തിൽ കർഷകരോടൊപ്പം” എന്ന ലക്ഷ്യം വെച്ച് കൊണ്ട് എല്ലാ വാർഡുകളിലും ആഗ്രോ ക്ലിനിക് നടത്തി കർഷകരുടെ കൃഷിയിടങ്ങളിലെ രോഗ കീട പ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ അഞ്ജന ടി. എസ് പദ്ധതി വിശദീകരണം നടത്തി. ക്ലിനിക്കിൽ കൃഷി അസിസ്റ്റന്റ് ജിഷ, പെസ്റ്റ് സ്കൗട്ട് സയന, കാർഷിക വികസന സമിതി അംഗങ്ങളായ ഇ പി കെ സുഭാഷിതൻ, അബ്ദുൽ നാസർ, വീട്ടുടമ കരുവത്ത് സജീവൻ, കർഷകർ എന്നിവരും പങ്കെടുത്തു.