നാട്ടിക ശ്രീനാരായണ കോളേജിലെ ഭൗതികശാസ്ത്ര വിഭാഗവും സയൻസ് ക്ലബ്ബും സംയുക്തമായി തൃശ്ശൂർ ജില്ലാ തല ശാസ്ത്രദിനാഘോഷം നടത്തി

നാട്ടിക ശ്രീനാരായണ കോളേജിലെ ഭൗതികശാസ്ത്ര വിഭാഗവും സയൻസ് ക്ലബ്ബും സംയുക്തമായി തൃശ്ശൂർ ജില്ലാ തല ശാസ്ത്രദിനാഘോഷം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രദിനാഘോഷത്തിൽ ബാംഗ്ലൂർ രാമൻ റിസർച്ച് ഇൻസ്റ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സ്മിജേഷ്. എൻ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രസാങ്കേതിക രംഗത്തെ നൂതന ആശയങ്ങൾ ഉപയോഗിച്ച് അതിസൂക്ഷ്മതലങ്ങളിലുള്ള നിരീക്ഷണം എങ്ങനെ സാധ്യമാക്കാമെന്ന് മുഖ്യപ്രഭാഷകൻ വിശദീകരിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജയ പി എസ് അധ്യക്ഷത വഹിച്ചു. ഐക്യുഎ സി കോർഡിനേറ്റർ ഡോ. ശങ്കരൻ കെ കെ,ഫിസിക്സ് വിഭാഗം മേധാവി ഡോ. നമിത അശോകൻ. ടി,സയൻസ് ക്ലബ് കോർഡിനേറ്റർ കവിത എം.വി,ഡോ.സിജി നരേന്ദ്രൻ എൻ കെ, നീനു കൃഷ്ണ റ്റി വി എന്നിവർ സംസാരിച്ചു. ശാസ്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങളിൽ വിജയികളായ കോളേജ് വിദ്യാർത്ഥികളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.