ഗ്രാമ വാർത്ത.
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുന്നച്ചോട് യങ്ങ്
മെൻസ് ലൈബ്രറി വനിതാവേദിയും തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയും സംയുക്തമായി പുന്നച്ചോട്ടിലെ കെ.പി. സുരേഷിന്റെ വീട്ടുമുറ്റത്ത് ലോക സാമൂഹ്യ നീതി ദിനത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വയോജന സംരക്ഷണ നിയമം എന്ന വിഷയത്തിൽ അഡ്വ.കെ.എസ്. ഫനൂജ(പാനൽ ലോയർ, താലൂക്ക് ലീഗൽസർവീസസ് കമ്മിറ്റി ചാവക്കാട് ) ക്‌ളാസ്സ് എടുത്തു.വനിതാവേദിപ്രസിഡണ്ട് ഏ.ബി. ഉഷ അദ്ധ്യക്ഷത വഹിച്ചു.
വിനയപ്രസാദ്(ഗ്രാമപഞ്ചായത്ത് അംഗം)
എം.എസ്.സല്ലിജ ( വനിതാവേദി സെക്രട്ടറി )
കെ.ആർ പ്രസന്നൻ(ലൈബ്രറി പ്രസിഡണ്ട്)
രഞ്ജിത്ത് പരമേശ്വരൻ
തളിക്കുളംപഞ്ചായത്ത് സമിതി കൺവീനർ )
ജലജ സുരേഷ്
(ലൈബ്രറി എക്സികുട്ടീവ്അംഗം)
പ്രഭ (തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി അംഗം )ഹരിത വിനു,കല്ലാറ്റ് മോഹനൻ
(ലൈബ്രറേറിയൻ)
എന്നിവർ സംസാരിച്ചു.