ഭാരതീയ ജ്ഞാന പരമ്പര സെമിനാർ

ഭാരതീയ ജ്ഞാന പരമ്പര സെമിനാർ
നാട്ടിക ശ്രീനാരായണ കോളേജിൽ മൾട്ടി ഡിസിപ്ലിനറി സെമിനാർ സീരീസിന് തുടക്കം കുറിച്ചു. ഡി. ബി . ടി സ്റ്റാർ സ്കീമിന്റെ സഹകരണത്തോടെ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ സീരീസ് റിട്ട. പ്രൊഫസറും ഗ്രന്ഥകർത്താവുമായ ഡോ. സി എം നീലകണ്ഠൻ ‘ഭാരതീയ വിജ്ഞാന പരമ്പര’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. കല, സാഹിത്യം, കൃഷി, ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വാസ്തുവിദ്യ, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ആധുനിക ശാസ്ത്രവും സമന്വയിക്കേണ്ടതിന്റെ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യപ്രഭാഷകൻ വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയ പി എസ് അധ്യക്ഷയായിരുന്നു. ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെ നീണ്ടുനിൽക്കുന്ന സെമിനാർ പ്രൊസീഡിങ്സിന്റെ കവർപേജ് പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു. ഐക്യുഎ സി കോർഡിനേറ്റർ ഡോ. ശങ്കരൻ കെ കെ, കോളേജ് ചെയർമാൻ അരുൺ ദാസ്, ഡോ ശ്രീല കൃഷ്ണൻ, ഡോ. യമുന, ഡോ. സുദിന എന്നിവർ സംസാരിച്ചു.