ഉപേക്ഷിക്കാനോ സ്വന്തമാക്കാനോ ആവാത്തൊരിടം.

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ.. ഏറ്റവും പ്രിയപ്പെട്ടൊരിടം ഉണ്ടാവും. വളരെ സ്നേഹിക്കുന്ന, ഉപേക്ഷിക്കാനോ സ്വന്തമാക്കാനോ ആവാത്തൊരിടം.
അതൊരു മുറിയാവാം, വീടാവാം, ജോലി ചെയ്യുന്ന സ്ഥാപനമാവാം.. ഒരിക്കൽ മാത്രം നടന്നു പോയൊരു വഴിയാവാം… എന്തുമായ്ക്കോട്ടെ.. അത്തരം ഇടങ്ങളുടെ ഓരോ അണുവിലും നമ്മുടെ ശ്വാസം അലിഞ്ഞു ചേർന്നിട്ടുണ്ടാവും. ചില മനുഷ്യരെപ്പോലെ ☺️
മറക്കാനാവാത്ത ഒത്തൊരിയൊത്തിരി നിമിഷങ്ങളെ ഓരോ മുക്കിലും മൂലയിലും ഒട്ടിച്ചുവച്ചിട്ടുണ്ടാവും. നാം അവിടേക്കണയുമ്പോൾ.. കഴിഞ്ഞുപോയ നിമിഷങ്ങളുടെ കണ്ണുകളിൽ വീണ്ടും വീണ്ടും നാമായിരുന്ന നിമിഷങ്ങളുടെ കലക്കം… ☺️
എന്റെ വാടക വീട്, എനിക്കും അങ്ങനെയാണ്.
എന്റേതല്ലെന്ന് എനിക്കൊരിക്കലും തോന്നിയിട്ടേയില്ല. അത്രയേറെ വിലപിടിപ്പുള്ള ഓർമ്മകൾ ☺️ജീവനോളം പോന്ന മനോഹര മുഹൂർത്തങ്ങൾ. ജീവിതം പോലെയാണ് എപ്പോൾ ഇറങ്ങിപ്പോകേണ്ടി വരും എന്നറിയില്ല. പോകുമ്പോൾ ഓർമ്മകൾ പോലും കൂടെക്കൊണ്ടുപോകാനാവാത്ത മരണം പോലെ, പ്രിയപ്പെട്ടതെല്ലാം വിട്ടൊഴിഞ്ഞ്….. ☺️
ഒരു വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട മുറി പോലെ…….♥️
(ബാക്കി നിങ്ങൾ പൂരിപ്പിക്കൂ… ☺️♥️)
സിന്ധു സൂര്യ ♥️💙