ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാതൃക സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി മഹിള സഭ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച മഹിളാ സഭ തൃശ്ശൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. വി. വിശാലാക്ഷി ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വനിത ഘടക പദ്ധതികൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വനിത സൗഹൃദ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മഹിളാ സഭ സംഘടിപ്പിച്ചത്. തൃശ്ശൂർ ജില്ലയുടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവർത്തകവുമായ എം. വി. വിശാലക്ഷ്മി ടീച്ചറെയും, സംസ്ഥാനത്തെ ആദ്യ വനിത ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ആയ മിസ്രിയയെയും പഞ്ചായത്ത് ആദരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കില തീമാറ്റിക് എക്സ്പേർട്ട്സ് ആയ ഹസ്ന, സുമിത എന്നിവർ മഹിളാ സഭയുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു. തളിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തങ്ക, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, ഐ സി ഡി എസ് സൂപ്പർവൈസർ സിനി കെ എസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഷഹന, ശ്രീലക്ഷ്മി, സാക്ഷരത പ്രേരക മിനി, IRTC കോഡിനേറ്റർ സുജിത്, അങ്കണവാടി അധ്യാപകർ, ആശ വർക്കേഴ്സ്, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു കെ ആർ ചടങ്ങിൽ നന്ദി പറഞ്ഞു.
