പി ടി എ. മെറിറ്റ് ഡെ

നാട്ടിക: നാട്ടിക ശ്രീനാരായണ കോളേജിലെ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് ഡെ യോട് അനുബന്ധിച്ചു വിവിധ വിഷയങ്ങളിൽ റാങ്കും ഉന്നത മാർക്കും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കോളേജ് ലെ പൂർവ വിദ്യാർത്ഥിയും മുഖ്യമന്ത്രിയുടെ ഈ വർഷത്തെ യങ് സയന്റിസ്റ്റ് അവാർഡ് ജേതാവുമായ ഡോ. ഹരീഷ് വി. എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ ജൂനിയർ സയന്റിസ്റ്റ് ആണ് അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. ജയ പി.എസ് ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാകായിക വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ഇരുന്നൂറിൽ പരം വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ഈ വർഷം പി.എച്ച് ഡി നേടിയ അധ്യാപകരായ ഡോ വിദ്യ എ, ഡോ. ഷിജ പി. പാറയിൽ എന്നിവരെയും ആദരിക്കുകയുണ്ടായി. മുഖ്യാഥിതിയും കോളേജ് ആർ. ഡി. സി പ്രസിഡൻ്റുമായ ശ്രീ. പി.കെ പ്രസന്നൻ ഈ വർഷം സർവീസ്സിൽ നിന്നും വിരമിക്കുന്ന ലാബ് അസിസ്റ്റൻ്റ് ശ്രീ ജയപ്രകാശ് എം. പി. യെ ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ശ്രീ സജീവൻ കെ.വി, പി.ടി. എ. സെക്രട്ടറി ബബിത ബി, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധിയായ ശ്രീമതി പ്രഭ എന്നിവർ സംസാരിച്ചു.