ഗ്രാമ വാർത്ത.
വനിതാ ദിനം ആഘോഷിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തളിക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. തളിക്കുളം ബ്ലോക്ക് പെൻഷൻ ഭവനിൽ നടന്ന വനിതാദിനാഘോഷം നാട്ടിക ശ്രീനാരായണ കോളേജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ.ആര്യ വിശ്വനാഥ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസർ എം. വി മധു അധ്യക്ഷനായി. ഡോ. സുഭാഷിണി മഹാദേവൻ, റീത്ത ടി.സി, ബി എൻ ജയാനന്ദൻ, സജിത പി. എൻ, ടി.കെ ഹരിദാസ്, ഷീജ സി.ആർ, ലളിത കെ.കെ, ലതിക കെ.എസ്, പ്രസന്നകുമാരി വി ജി, ആശാലത ഇ ഡി എന്നിവർ സംസാരിച്ചു