കടുത്ത വേനലിൽ വലയുന്ന പക്ഷിമൃഗാദികൾക്ക് കുടിനീർ പാത്രങ്ങൾ ഒരുക്കി അഞ്ചാം വാർഡ്

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി അങ്ങാടികുരുവി ദിനാചരണവും, കടുത്ത വേനലിൽ വലയുന്ന പക്ഷിമൃഗാദികൾക്ക് വാർഡിലെ വീടുകളിൽ സ്ഥാപിക്കാനുള്ള കുടിനീർ പാത്ര വിതരണവും അരിമ്പൂര് പല്ലൻ ഔസേപ്പിന്റെ വസതിയിലെ ജൈവ പന്തലിൽ നടത്തി. ഒരോ വർഷം നൂറു വീടുകളിൽ കുടിനീർ പാത്ര വിതരണം നടത്തിവരുന്നത് ഈ വർഷത്തോടു കൂടി വാർഡിലെ എല്ലാ വീടുകളിലും എത്തിച്ചിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ വൈ എം സി എ ട്രഷറർ ജോജു മഞ്ഞില കുടിനീർ പാത്രത്തിലേക്ക് ജലം പകർന്ന് ഉദ്ഘാടനം ചെയ്തു.ഡിഎഫ് എ ജില്ല കമ്മറ്റി മെമ്പർ റോയ് മാത്യു, എ ഡി എസ് പ്രസിഡന്റ് വിജയപ്രകാശൻ, അംഗൻവാടി ടീച്ചർമാരായ അഞ്ചു. കെ.ബി., സതി രംഗൻ, ഹെൽപ്പർമാരായ ഗീത, നിമ്മി, ദേവദാസ് കൊട്ടെക്കാട്ട്, ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. വിൻസെന്റ് കുണ്ടുകുളങ്ങര, അൽഫോൻസ ഔസേപ്പ്, രേണുക റിജു,ജിമ്മി തട്ടിൽ, ബിജു ബാബു, സിമി ബിജു, ഏയ്ഞ്ചൽ എന്നിവർ നേതൃത്വം നൽകി.