കുറച്ച് ദിവസങ്ങൾ ആയി എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചിട്ട്, സ്കൂൾ ജീവിതത്തിലെ ഒരു ചെറിയ രസകരമായ അനുഭവം എഴുതട്ടെ….

ഞാൻ തളിക്കുളം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലം. അന്ന് ഞാൻ സ്കൂളിൽ പോയിരുന്നത് സൈക്കിളിൽ ആയിരുന്നു, അക്കാലത്ത് രണ്ടോ മൂന്നോ പെൺകുട്ടികൾ മാത്രമാണ് സൈക്കിളിൽ വന്നിരുന്നത്…
ക്ലാസ് കഴിഞ്ഞ് സൈക്കിൾ എടുക്കാൻ ചെല്ലുന്ന നേരത്ത് എന്റെ സൈക്കിൾ വീണു കിടക്കുന്നത് കാണാം. എന്റെ സൈക്കിൾ മാത്രമായിരിക്കില്ല അപ്പോൾ വീഴുന്നത് എന്റെ സൈക്കിൾ വീണാൽ തൊട്ടടുത്തിരിക്കുന്ന മറ്റ് ആൺകുട്ടികളുടെ സൈക്കിളും കൂടെ വീഴുമായിരുന്നു..” പോരേ പൂരം “. ഞാൻ സൈക്കിളിന്റെ അടുത്ത് എത്തി എന്ന് കാണുമ്പോൾ ഒരുപറ്റം ആൺകുട്ടികൾ വരും.” വീണുകിടക്കുന്ന എല്ലാ സൈക്കിളും എടുത്തു വെച്ചിട്ട് പോയാൽ മതി, നിന്റെ സൈക്കിൾ വീണതുകൊണ്ടാണ് എല്ലാ സൈക്കിളും വീണത് ” അവർ അതും പറഞ്ഞു എന്റെ മുന്നിൽ നിൽക്കും 😑 പാവം ഞാൻ, മറ്റു സൈക്കിൾ എടുത്തുവെക്കാതെ നിവൃത്തിയില്ലല്ലോ. നല്ല ദേഷ്യം ഉള്ളിൽ ഉണ്ടെങ്കിലും അതൊന്നും കാണിക്കാതെ ഞാൻ ഓരോന്നും എടുത്തു വയ്ക്കാൻ തുടങ്ങും , ഒന്ന്,രണ്ടെണ്ണം എടുത്ത് വെച്ച് കഴിയുമ്പോൾ അവന്മാര് പറയും ഇനി നീ പൊയ്ക്കോ ബാക്കി ഞങ്ങൾ എടുത്തു വച്ചോളാം…ഇത് സ്ഥിരമായപ്പോഴാണ് എനിക്ക് ആ സത്യം മനസ്സിലായത് അവന്മാർ തന്നെ എന്റെ സൈക്കിൾ തട്ടിയിട്ട് എനിക്ക് പണി തന്നിരുന്നതാണെന്ന്…. 😣😝..എന്റെ സൈക്കിളിന്റെ കൊട്ടയിൽ കല്ലും കട്ടയും ആരോ നിറച്ച് വെക്കുമായിരുന്നു, സ്കൂൾ കാലഘട്ടം കഴിഞ്ഞിട്ടും അത് ആരാണെന്ന് എനിക്ക് അറിയുമായിരുന്നില്ല..
കുറച്ചു വർഷങ്ങൾക്കുശേഷം എന്റെ വിവാഹമെല്ലാം കഴിഞ്ഞ് കൂടെ പഠിച്ച ഒരു കൂട്ടുകാരനെ കാണുകയുണ്ടായി, വിശേഷങ്ങൾ എല്ലാം പറഞ്ഞു പിരിയാൻ നേരം അവൻ വിളിച്ചു പറഞ്ഞു ” ഡീ പണ്ട് നിന്റെ സൈക്കിളിൽ കല്ലും കട്ടയും നിറച്ച് വെച്ചിരുന്നത് ഞാനാണ് ട്ടോ 😝അന്നാണ് ആ കള്ളനെ പിടികിട്ടിയത് 🤣 ചെറുതെങ്കിലും എത്ര എത്ര മനോഹരമായ ഓർമകളാണ് നമ്മുടെ ജീവിതത്തിൽ,
മണ്ണിനോട് ചേരാൻ ദൂരം കുറയുംതോറും ഓർമ്മകൾ എല്ലാം മനോഹരമാവുകയാണ് 🖤…
Saliba ✍️