തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.

തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
മുക്കുപണ്ട് കേസ്സിലെ പ്രതിയുടെ വ്യാജ പരാതിയിൽ, വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അതി ക്രൂരമായ മർദ്ദനത്തിൽ വ്യാപാരി പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയും, പോലീസ് കാരുടെ സഹായത്തോടെ പോലീസ് ജീപ്പിൽ സ്റ്റേഷനോട് അടുത്ത ദയ ആശുപത്രിയിൽ കൊണ്ട് പോവുകയും അവിടെ പ്രാഥമിക പരിശോധനയിൽ വിദഗ്ദ്ധ ചികിത്സ, അടിയന്തരമായി വേണമെന്ന നിർദ്ദേശത്തെതുടർന്ന് തൃശ്ശൂർ ഹാർട്ട് ആശുപത്രിയിൽ ICU വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വലപ്പാട് സർക്കിൾ ഇൻസ്പെക്ടറുടെ മുക്കുപണ്ട കേസ് പ്രതിയെ സം രക്ഷിക്കുവാനുള്ള നിയമ വിരുദ്ധ നടപടിയിലും, വൈഗ ഇലക്ട്രിക്കൽസ് ഉടമ ബിജു കുയിലം പറമ്പിലിനെ ക്രൂരമായി മർദിച്ചതിലും ഈ യോഗം ശക്തമായി പ്രതിഷേധിക്കുന്നു.
വലപ്പാട് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെടുന്നു.