ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ മനുഷ്യമനസാക്ഷി ഉണരണം
സി.എച്ച്. റഷീദ്

ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ മനുഷ്യമനസാക്ഷി ഉണരണം
സി.എച്ച്. റഷീദ്
ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതിക്കെതിരെ മനുഷ്യമനസാക്ഷി ഉണരമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് പറഞ്ഞു.
തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച
കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു.
പരിശുദ്ധ റംസാനിലെ പവിത്രമായ ദിനങ്ങളിൽ നോമ്പ് അനുഷ്ഠിക്കുന്ന വശ്വാസി സമൂഹത്തിന് നേരെയാണ് ഇസ്രയേൽ കൂട്ട കൊല നടത്തുന്നത്.
ഫലസ്തീനിൽ അക്രമം ഒന്നര വർഷം പിന്നിടുമ്പോൾ ഇതിനകം അമ്പതിനായിരത്തിൽ അധികം പേർ കൊല്ലപ്പെട്ടു.
കുട്ടികളെയും, വൃദ്ധരെയും, കൊല്ലുകയും ആശുപത്രിയികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കുകയും
ചെയ്യുന്ന കാടത്വമാണ് ഇസ്രായേൽ നടത്തുന്നത്.
വെടി നിർത്തൽ കരാർ വഴി സ്വന്തം മണ്ണിൽ തിരിച്ചെത്തിയ ഫലസ്തീനികൾ ഇന്ന് കൂട്ട പാലായനം നടത്തുകയാണ്.
നീതി ബോധമുള്ള സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ സമൂഹം നൽകിയ 800 കോടി രൂപ കയ്യിൽ ഉണ്ടായിട്ടും സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച 105 വീടുകളുടെ നിർമാണം ഏപ്രിൽ 9 ന് ആരംഭിക്കും.
ജീവകാരുണ്യ പ്രവർത്തനം
ദിനചര്യയായി സ്വീകരിച്ച പാർട്ടിയാണ് മുസ്ലിംലീഗ് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ ആർ. വി. അബ്ദുൽ റഹീം മുഖ്യ പ്രഭാഷണം നടത്തി.
പൂക്കോയ തങ്ങൾ സ്മാരക പാലിയേറ്റിവ് കെയറിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ജില്ലാ വൈസ് പ്രസിഡന്റ് കെ. കെ. ഹംസക്കുട്ടി നിർവഹിച്ചു.
ആസ്‌ട്രേലിയ ചാർലസ് സ്റ്റർട്ട് യൂണിവേഴ്സിറ്റി യിൽ ഗവേഷണ വിദ്യാർത്ഥി രഷ്‌ന റിയാസിനെ ശിഹാബ് തങ്ങൾ സ്മാരക വിദ്യഭ്യാസ പുരസ്‌കാരം നൽകി ആദരിച്ചു.
കെ. എസ്. റഹ്മത്തുള്ള,ഫസീല ടീച്ചർ എറിയാട്,
പി. എം. അബ്ദുൽ ജബ്ബാർ, പി.എച്ച്. ഷെഫീഖ്, വി. കെ. നാസർ, കെ. കെ. ഹംസ, കെ. എ. അബ്ദുൽ ഹമീദ്, എ. എ. മുനീർ, എ. എ. അബൂബക്കർ,
കെ. എസ്. സുബൈർ എന്നിവർ പ്രസംഗിച്ചു.