കാർഷികം

ശ്രീരാമൻ ചിറ പാടത്ത് തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം

അന്തിക്കാട്: വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിൽ താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ശ്രീരാമൻ ചിറ പാടശേഖരത്തിലെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസ്ക്‌ ഉദ്ഘാടനം നിർവഹിച്ചു. തണ്ണിമത്തൻ്റെ ആദ്യ വിൽപന ഫുട്ബോൾ താരം ഐ.എം വിജയനും സിനിമാ സംവിധായകൻ സത്യൻ അന്തിക്കാടിനും നടത്തി.

കാർഷിക ഭൂമിയും ഉത്പ്പാദനവും വിപണനവും കർഷക നിയന്ത്രണത്തിൽ കൊണ്ടുവരികയും ശുദ്ധമായ കാർഷിക ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സംസ്കൃതിയുടെ ലക്ഷ്യം. ചടങ്ങിൽ പത്മശ്രീ ഐ.എം വിജയനേയും കർഷകരെയും കർഷക തൊഴിലാളികളേയും ആദരിച്ചു.

വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി കൺവീനർ അഡ്വ. വി.എസ്. സുനിൽകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സി.സി മുകുന്ദൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ, എലൈറ്റ് ഗ്രൂപ്പ് എം.ഡി ടി.ആർ. വിജയകുമാർ, അഡ്വ. എ.യു. രഘുരാമൻ പണിക്കർ, ഷീല വിജയകുമാർ, ജില്ലാപഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, കെ. പി. സന്ദീപ്, ലുലുഗ്രൂപ്പ് പർച്ചേയ്‌സ് മാനേജർ വി.എസ് ടിവിൻ, ഫാ. ജോസഫ് മുരിങ്ങാത്തേരി, എ.എസ്. ദിനകരൻ, സി.ആർ മുരളീധരൻ, കേരള കാർഷിക സർവ്വകലാശാല റിട്ട. പ്രൊഫ. ഇന്ദിരദേവി, കേരള കാർഷിക സർവ്വകലാശാലാ ഭൗമസൂചിക മേധാവി ഡോ. എൽസി, മണ്ണുത്തി കാർഷിക സർവ്വകലാശാല എ.ആർ.എസ് മേധാവി ലത, ബ്ലോക്ക് മെമ്പർ ടി.ബി മായ, വാർഡ് മെമ്പർമാരയ കെ.ബി സദാശിവൻ, ശാന്ത സോളമൻ തുടങ്ങിയവർ പങ്കെടുത്തു.
വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി കൺവീനർ കെ.കെ രാജേന്ദ്രബാബു സ്വാഗതവും എം. വി. സുരേഷ് നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close