ഗ്രാമ വാർത്ത.

ശ്രീരാമ സേവാ പുരസ്‌കാര സുവർണമുദ്ര. സോമൻ ഊരോത്തിന് സമ്മാനിച്ചു

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തോടനബന്ധിച്ച് തൃപ്രയാർ തേവരുടെ ചടങ്ങുകളിൽ പങ്കെടുത്തുവരുന്നവർക്കായി തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തക സമിതി നൽകി വരുന്ന ശ്രീരാമ സേവാ പുരസ്‌കാര സമർപ്പണവും സമാദരണവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാനം നിർവഹിച്ചു. സുവർണമുദ്ര ഫലകവുമടങ്ങുന്ന പുരസ്‌കാരം അരനൂറ്റാണ്ടോളമായി തേവരുടെ എഴുന്നള്ളിപ്പിന് മുന്നിൽ തീവെട്ടി പിടിക്കുന്ന സോമൻ ഊരോത്തിന് ജില്ലാ കളക്ടർ സമ്മാനിച്ചു. ഡോ.പി.എൻ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, ഡോ.വിഷ്ണു ഭാരതീയ സ്വാമി, കൊച്ചിൻ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എം.മനോജ് കുമാർ, സി.എസ്. മണികണ്ഠൻ, തൃപ്രയാർ ക്ഷേത്രം മാനേജർ മനോജ്.കെ.നായർ, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, വിനു നടുവത്തേരി, തൃപ്രയാർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാജൻ പാറേക്കാട്ട് , എൻ.ഡി.മുകുന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. തേവരുടെ വിവിധ ചടങ്ങുകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു. സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് സ്വാഗതവും കെ.എം.മോഹനൻ മാരാർ നന്ദിയും പറഞ്ഞു.

ഫോട്ടോ ; തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തക സമിതി നൽകി വരുന്ന ശ്രീരാമ സേവാ പുരസ്‌കാര സമർപ്പണവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സോമൻ ഊരോത്തിന് സമ്മാനിക്കുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close