ഗ്രാമ വാർത്ത.
തൃപ്രയാര്‍ തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട് ഏപ്രില്‍ മൂന്നിന്.

ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട് ഏപ്രില്‍ മൂന്നിന്. പകല്‍ 1.10 നും, 2.30 നും മധ്യേയാണ് തേവരുടെ പുറപ്പാട്. ഒരാഴ്ചക്കാലം ഗ്രാമ പ്രദക്ഷിണം നടത്തുന്ന തേവര്‍ക്ക് ആറാട്ട് നടത്തുന്നതിനുള്ള കുളങ്ങള്‍ ശുചീകരിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നു.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ആറാട്ടുപുഴ പൂരത്തില്‍ തേവര്‍ നടുനായകത്വം വഹിക്കും.