ഗ്രാമ വാർത്ത.
സൗജന്യ നേത്രപരിശോധനയും ജനറൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

തളിക്കുളം താമ്പൻകടവ് ദാറുസ്സലാം സ്റ്റഡി സെന്ററിന്റെയും i-vision കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ തമ്പാൻകടവ് ദാറുസ്സലാം പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജുവൽ ക്ലവ്ട്സ് ജ്വല്ലറി ചെയർമാൻ മുഹമ്മദ് ഫൈസൽ ഉൽഘാടനം ചെയ്‌തു.സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാപ്പു വലപ്പാട് മുഖ്യ പ്രഭാഷണം നടത്തി. സഗീർ തളിക്കുളം,
Dr.മോൻസി തോമസ് മത്തായി,വിഷ്ണു. ഡോക്ടർ അശ്വതി ടി എ , ഡോക്ടർ അബിന. എന്നിവർ സംസാരിച്ചു.
ജനസേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കുളത്തിനെ i-vision ഗ്രൂപ്പ് മൊമെന്റോ നൽകി ആദരിച്ചു.
സൗജന്യ മരുന്ന് വിതരണവും നടന്നു.