ഫല വൃക്ഷ തൈകളുടെ വിതരണം നടത്തി

തളിക്കുളം ഗ്രാമ പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഫല വൃക്ഷ തൈകളുടെ വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അനിത അധ്യക്ഷയായി. പദ്ധതി പ്രകാരം 320 ഗുണഭോക്താക്കൾക്ക് 900 രൂപ സബ്സിഡി നിരക്കിൽ മാവ്, പ്ലാവ് . മാംഗോസ്റ്റിൻ, ഞാവൽ, പേര, കശുമാവ് എന്നിവയുടെ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർ കല ടീച്ചർ,വാർഡ്
മെമ്പർമാരായ ഐ. എസ്. അനിൽകുമാർ, സന്ധ്യ മനോഹരൻ, കെ. കെ. സൈനുദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ അഞ്ചന ടി ആർ പദ്ധതി വിശദീകരണം നടത്തി.
കൃഷി അസിസ്റ്റന്റ്മാരായ മാജി അഗസ്റ്റിൻ,
ജിഷ കെ, പെസ്റ്റ് സ്കൗട്ട് സൈന എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.