ഗ്രാമ വാർത്ത.

പൊതുശ്മശാനം മാലിന്യ കേന്ദ്രമാക്കിയ പഞ്ചായത്ത്‌ സെക്രട്ടറിയിൽ നിന്നും പ്രസിഡന്റിൽ നിന്നും പിഴ ഈടാക്കണം കോൺഗ്രസ്സ്

പൊതുശ്മശാനം മാലിന്യ കേന്ദ്രമാക്കിയ പഞ്ചായത്ത്‌ സെക്രട്ടറിയിൽ നിന്നും പ്രസിഡന്റിൽ നിന്നും പിഴ ഈടാക്കണം കോൺഗ്രസ്സ്

തളിക്കുളം പഞ്ചായത്ത്‌ പൊതുശ്മശാനം തുറന്ന് പ്രവർത്തിക്കാത്തതിലും
പൊതുശ്മശാനത്തിൽ മാലിന്യങ്ങൾ നിറച്ച നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റി
പൊതുശ്മശാനത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

വീടുകളിൽനിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും
കുഴിച്ചു മുടിയ നിലയിലുമാണ്
ഇത് നീക്കം ചെയ്യാൻ മാസങ്ങൾക്ക് മുൻപ് സെക്രട്ടറിയോട് അവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാതിരിക്കുകയും
കൂടുതൽ മാലിന്യങ്ങൾ പൊതുശ്മശാനത്തിൽ എത്തിക്കുകയുമാണ് ചെയ്തത്.
ഇത് വെല്ലുവിളിയും അഹങ്കാരവുമാണ് കാണിക്കുന്നത് പ്രതിഷേധക്കാർ പറഞ്ഞു

ചെറിയ കേട്പാട് ഉള്ളതിനാലാണ് പൊതുശ്മശാനം അടച്ചു ഇട്ടതെന്നാണ് പഞ്ചായത്ത്‌ സെക്രട്ടറിയും പ്രസിഡന്റ്റും പറയുന്നത്
പക്ഷെ മാസങ്ങളായിട്ടും ഇത് ശെരിയാക്കാൻ പഞ്ചായത്ത്‌ ശ്രമിക്കാത്തത്
മാലിന്യ കൂമ്പാരം പൊതുജനങ്ങൾ കാണാതിരിക്കാൻ വേണ്ടിയാണ്
ശവസംസ്ക്കാര ചടങ്ങുകൾക്ക് പൊതുശ്മശാന തുറന്ന് കൊടുക്കാത്തതെന്നും പ്രതിഷേധകാർ പറഞ്ഞു.

പൊതുശ്മശാനത്തിന്റെ പവിത്രതയെ കളങ്കം വരുത്തുന്ന സമീപനമാണ് സിപിഎം ഭരണ സമിതിയിൽ നിന്ന് ഉണ്ടാകുന്നതെന്നും
പൊതുശ്മശാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പഞ്ചായത്ത്‌ പിന്തിരിയണമെന്നും പ്രതിഷേധകാർ പറഞ്ഞു

മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്കായി പണികഴിപ്പിച്ച സ്ഥലങ്ങളിൽ എല്ലാം ഇപ്പോൾ മാലിന്യകൂമ്പരമാണ്
പുറം ഭാഗങ്ങൾ കാട് കയറിയ നിലയിലുമാണ്

MCF ( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ) കെട്ടിട്ടം പണിയാൻ ജെ സി ബി ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോൾ പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ അജൈവ മാലിന്യങ്ങൾ കുഴിച്ച് മൂടിയനിലയിൽ കണ്ടെത്തി
ഇതിനെല്ലാം കാരണക്കാരായ പഞ്ചായത്ത്‌ സെക്രട്ടറിയിൽ നിന്നും പ്രസിഡന്റിൽ നിന്നും പിഴ ഈടാക്കുകയും
അടിയന്തിരമായി
മാലിന്യം മാറ്റാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്കൊണ്ട്
ജില്ല കളക്ടർക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പരാതി നൽകും

പ്രതിഷേധ ധർണ നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്സ് ട്രഷറർ ഹിറോഷ് ത്രിവേണി ഉത്ഘാടനം ചെയ്തു.
കോൺഗ്രസ്സ് നോർത്ത് മണ്ഡലം പ്രസിഡന്റ് സി വി ഗിരി അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണയിൽ കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, എ എം മെഹബൂബ്, എൻ വി വിനോദൻ, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ഷീജ രാമചന്ദ്രൻ, ടി യു സുഭാഷ് ചന്ദ്രൻ, ലൈല ഉദയകുമാർ, കെ ടി കുട്ടൻ, എ എ അൻസാർ ശകുന്തള കൃഷ്ണൻ, അംബിക പ്രസന്നൻ, കെ എ മുജീബ്, ഫൈസൽ പുതുക്കുളം, എ പി ബിനോയ്‌, പി എസ് സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close