ബ്രെയിനിയാക്സ് ഫെസ്റ്റിവൽ: ലോഗോ പ്രകാശനം ചെയ്തു

വാടാനപ്പള്ളി : ഈ മാസം 25,26,27,28 ദിവസങ്ങളിൽ ഇസ്റയുടെ നേതൃത്വത്തിൽ വാടാനപ്പള്ളിയിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവൽ “ബ്രെയിനിയാക്സ്” സജ്ജീകരിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.ഇസ്റ മദീനത്തുന്നൂർ ക്യാമ്പസ്,
മസ്ഹറുൽ ഖുർആൻ അക്കാദമി,ഇമാം ഗസ്സാലി മോഡൽ അക്കാദമി എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ സയൻസ് മുഖ്യ ആകർഷണമായി വിവിധ പരിപാടികൾ ഒരുക്കും.
ഇസ്റ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ നിർമ്മിതികൾക്ക് പുറമെ ഗവേഷണ പഠനങ്ങൾക്ക് അവസരം ഉണ്ടാകും. വിവിധ സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ,ഈവനിംഗ് ടോക്കുകൾ, സയൻസ് എക്സ്പോ, സയൻസ് പഠനയാത്ര എന്നിവയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉബൈദുള്ള നൂറാനി അസ്സഖാഫി ചീഫ് കോർഡിനേറ്ററും നഈo മുഖദ്ദസ് കൊടുങ്ങല്ലൂർ,സുഹൈൽ കുടക്,മുഹമ്മദ് കണ്ണൂർ,മിദ്‌ലാജ് വേങ്ങര,ജാബിർ കോഡൂർ,യാസീൻ കോടാലി,ഫാഇസ് എടത്തിരുത്തി,റയ്യാൻ ഗുരുവായൂർ,ഉവൈസ് എടത്തിരുത്തി എന്നിവർ അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു.ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഇസ്റ ഖത്തർ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അഫ്സൽ വാടാനപ്പള്ളി പ്രകാശനം ചെയ്തു.