മിനി job ഫെയറിലൂടെ തൊഴിൽ ലഭിച്ച ഉദ്യോഗാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മിനി job ഫെയറിലൂടെ തൊഴിൽ ലഭിച്ച ഉദ്യോഗാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെർപേഴ്സൺ ശ്രീമതി മല്ലിക ദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ K C പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു, തൊഴിൽ ലഭിച്ച ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.ബ്ലോക്ക് JBDO ശ്രീമതി Latha യോഗത്തിന് സ്വാഗതം പറഞ്ഞു.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ M. R ദിനേശ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് മെമ്പർമാർ, കില കോർഡിനേറ്റർ പ്രൊഫസർ M. V മധു, K-Disc പ്രതിനിധി Arun യോഗത്തിൽ പങ്കെടുത്തു.ബ്ലോക്ക് മെമ്പർ കല teacher യോഗത്തിന് നന്ദി പറഞ്ഞു.
ഈ മാസം 26 നു നടക്കാൻ പോകുന്ന തൊഴിൽ പൂരത്തിന് ജോലിക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ നു മുൻപ് ഉള്ള ഗ്രൂമിങ് സെഷൻ ന്നും നടത്തി.