ഗ്രാമ വാർത്ത.
സി.പി.എം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന്

തളിക്കുളം:സി.പി.എം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ദേശീയപാത വികസനത്തിനു വേണ്ടി പഴയ ഓഫീസ് കെട്ടിടവും ഭൂമിയും അക്വയർ ചെയ്തു ലഭിച്ച 58 ലക്ഷം രൂപ ഉപയോഗിച്ച് അഞ്ചു സെൻ്റ് ഭൂമി വാങ്ങി കെട്ടിടവും നിർമിക്കുകയാണ് ചെയ്തത് സ്നേഹതീരം റോഡിൽ
ഹാഷ്മിനഗറിൽ 1856 ചതുരശ്ര അടി വിസ്തീണ്ണത്തിലാണ് ഓഫീസ് നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിലേക്ക് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ സംഘടക സമിതി ചെയർമാൻ കെ.ആർ. സീത, കൺവീനർ ഇ.പി.കെ. സുഭാഷിതൻ, ട്രഷറർ പി.ഐ. സജിത, പി.എസ്.രാജീവ് എന്നിവർ പങ്കെടുത്തു.