തളിക്കുളത്തിന് ആഘോഷമായി സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ സീതാറാം യെച്ചൂരി ഭവൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു.

തൃപ്രയാർ: തളിക്കുളത്തിന് ആഘോഷമായി സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസായ സീതാറാം യെച്ചൂരി ഭവൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നാടിന് സമർപ്പിച്ചു. തുടർന്ന് ശിലാഫലകം അനാഛാദനം നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിലെ ആദ്യ പതാക മുതിർന്ന നേതാവ് എം വി വിശാലാക്ഷി ഉയർത്തി. ശേഷം തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ നടന്ന പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ ആർ സീത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ഏരിയ സെക്രട്ടറിമാരായ എം എ ഹാരീസ് ബാബു, എ എസ് ദിനകരൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, അലോക് മോഹൻ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ എ സുഗതകുമാർ, പി എസ് രാജീവ്, അഡ്വ.പി ആർ വാസു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ സ്വാഗതവും പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത നന്ദിയും പറഞ്ഞു.ചടങ്ങിൽ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും ഏരിയ സെക്രട്ടറിക്കും സമർപ്പിച്ചു. കെട്ടിടം നിർമ്മിച്ച ശ്രുതി എസ് ശിവനും ഉപഹാരം നൽകി.